Tuesday, July 8, 2014

*സമ്മിലൂനീ


വെളിപാടിന്റെ വിഹ്വലതയാൽ
ഞാനെന്റെ കനമുള്ള ആത്മാവുമായി
ഓടി നിന്നിലേക്കെത്തിയത് ഒരു പുതപ്പിനായല്ല.
മുഴുനിലാമരുവിലെ മണൽക്കൂനയിലെന്നപോൽ
നിന്റെ മാറിൽ പുതയുവാനാണ്.
സഖീ..
എനിക്കെന്റെ ശരീരം മാത്രമാവണം
നീ നിന്റെ തഴുകലാൽ എന്നിലെ വെളിപാട് അലിയിച്ച്കളയൂ.



*സമ്മിലൂനീ = എന്നെ പുതപ്പിക്കൂ വെളിപാടിനാൽ വിഹ്വലനായ പ്രവാചകൻ മുഹമ്മദ് ഭാര്യ ഖദീജക്കരികിലേക്ക് ഓടിയെത്തിയിട്ട് പറഞ്ഞ വാചകം. സമ്മിലൂനീ ഖദീജാ



No comments:

Post a Comment